Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Portugal Midfielder Joao Neves

കളി മുതലയോടും... മുതലയെ ലാളിക്കുന്ന പോർച്ചുഗീസ് താരം നെവെസിന്‍റെ വീഡിയോ വൈറൽ

മൈ​താ​ന​ത്ത് പ​ന്തി​നെ അ​തി​വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന, എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ താ​രം ജോ​വോ നെ​വെ​സ് ഇ​ത്ത​വ​ണ മെ​രു​ക്കി​യ​ത്, പ​ന്തി​നെ​യ​ല്ല... ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ ജീ​വി​ മു​ത​ല​യെ..! ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ വ​ൻ ആ​വേ​ശ​വും സ​മ്മ​ർദ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​നി​ട​യി​ലും താ​രം പ​ങ്കുവ​ച്ച സാ​ഹ​സി​ക വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​യി​ക​പ്രേ​മി​ക​ളെ കൗ​തു​ക​ത്തി​ലാ​ഴ്ത്തു​ന്ന​ത്.

മറ്റൊരാളുടെ കൈയിലിരിക്കുന്ന മുതലക്കുഞ്ഞിനെ തെല്ലും ഭ​യ​മി​ല്ലാ​തെ കൈകൾകൊണ്ടു ലാളിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. വ​ള​രെ ശാ​ന്ത​മാ​യി മുതലയുടെ പുറത്തും വ​യ​റ്റിലും ത​ലോ​ടുകയാണ് ജോ​വോ നെവെസ്. ക്രൂ​ര​മൃ​ഗ​ത്തെ ഒ​രു വ​ള​ർ​ത്തു​മൃ​ഗ​ത്തെ​പ്പോ​ലെ ലാ​ളി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ഭാ​വം ആ​രാ​ധ​ക​രി​ൽ ഒ​രേ​സ​മ​യം കൗ​തു​ക​വും ഭീ​തി​യും ജ​നി​പ്പി​ക്കു​ന്നു​ണ്ട്.

പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മിന്‍റെ മി​ഡ്ഫീ​ൽ​ഡ​റാ​യ നെ​വെ​സ് ടീമിന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അക്കൗണ്ടിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. മണിക്കൂറുകൾക്കകം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റുകയും ചെയ്തു. ​ഉസ്ബെക്കിസ്ഥാനുമായുള്ള മത്സരജയത്തിനുശേഷമുള്ളതാണ് കൗതുകരമായ നിമിഷങ്ങൾ. മൈ​താ​ന​ത്തെ ത​ന്ത്ര​ങ്ങ​ൾ​ക്ക​പ്പു​റം, യ​ഥാ​ർഥ ജീ​വി​ത​ത്തി​ലും താ​ൻ വ​ലി​യൊ​രു സാ​ഹ​സി​ക​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ യുവതാരം.

 

 

Latest News

Corehub Up